ലക്‌നൗ|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (16:08 IST)
സഹോദരന്‍ ചെയ്ത തെറ്റിന് ദലിത് സ്ത്രീയെയും സഹോദരിയെയും മാനഭംഗപ്പെടുത്തി ഗ്രാമത്തിലൂടെ വിവസ്ത്രയായി നടത്താന്‍ ഉത്തര്‍പ്രദേശിലെ ഒരു ഖാപ് പഞ്ചായത്തിന്റെ ഉത്തരവ്. ബാഗ്പത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ജാട്ട് സമുദായത്തില്‍ പെട്ട വിവാഹിതയായ യുവതിയെ യുവാവ് തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഖാപ് പഞ്ചായത്ത് ക്രൂരമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് 23 കാരി സുപ്രീംകോടതിയെ സമീപിച്ചതോടെ ഖാപ്പിന്റെ ഞെട്ടിപ്പിക്കുന്ന ഉത്തരവ് പുറംലോകമറിഞ്ഞത്. ഇതേത്തുടര്‍ന്ന് പരാതി പരിശോധിക്കാനും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതാണോയെന്ന്
പരിശോധിക്കണമെന്നും കോടതി പൊലീസിന് നിര്‍ദേശം നല്‍കി.