16 കാരിയെ പീഡിപ്പിച്ചു: ഓട്ടോഡ്രൈവര്‍ പിടിയില്‍

കിളിമാനൂര്‍| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (19:51 IST)
പതിനാറുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് കുറക്കട ചരുവിള പുത്തന്‍ വീട്ടില്‍ അഭിജിത്ത് എന്ന 21 കാരനാണു പൊലീസ് വലയിലായത്.

പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിലും വച്ച് കുട്ടിയെ പീഡിപ്പിച്ചു എന്നാണു കേസ്. ചിറയിന്‍കീഴ് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ അഭിജിത് കിളിമാനൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടാണു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കിളിമാന്നൂര്‍ സി.ഐ ഷാജി, എസ്.ഐ ജി.സുഭാഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :