പുതിയ ന്യൂനമര്‍ദം ഉടന്‍; അറബിക്കടലില്‍ ചക്രവാതചുഴി

രേണുക വേണു| Last Updated: ബുധന്‍, 24 നവം‌ബര്‍ 2021 (14:50 IST)
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ മഴ ലഭിക്കും. അറബിക്കടലില്‍ ചക്രവാതചുഴി നിലനിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മോഡല്‍ ഉള്‍പ്പെടെയുള്ള വിവിധ മോഡലുകള്‍ ഇന്ന് കേരളത്തില്‍ മഴ
പൊതുവെ ദുര്‍ബലമാകും എന്ന് സൂചന നല്‍കുന്നു. നാളെയും തെക്കന്‍ കേരളം ഒഴികെയുള്ള പ്രദേശങ്ങളില്‍ മഴ പൊതുവെ ദുര്‍ബലമാകാനാണ് സാധ്യത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :