Atishi Marlena:കെജ്‌രിവാൾ നിർദേശിച്ചു, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

Atishi Marlena
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (12:03 IST)
Atishi Marlena
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അരവിന്ദ് കേജ്രിവാള്‍ രാജിവെയ്ക്കുന്നതോടെ സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവുമായ അതിഷി മര്‍ലേന എത്തും. എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ നിര്‍ദേശിച്ചു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി വനിതാ വനിതാമുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയായി അതിഷി മാറും.


ഇന്ന് വൈകീട്ടോടെ കെജ്രിവാള്‍ ഗവര്‍ണറെ കണ്ട് രാജികത്ത് സമര്‍പ്പിക്കും. ഇന്ത്യയിലെ പ്രഗല്‍ഭയായ വിദ്യഭ്യാസ പ്രവര്‍ത്തക കൂടിയാണ് ആം ആദ്മി നേതാവായ അതിഷി മര്‍ലേന. 2013ലാണ് ആം ആദ്മി പാര്‍ട്ടിയില്‍ അതിഷി ഭാഗമാകുന്നത്. 2013 മുതല്‍ ആം ആദ്മി പാര്‍ട്ടിയുടെ വക്താവായി ദൃശ്യമാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് അതിഷി മര്‍ലേന.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :