ജന്‍ ലോക്‌പാല്‍ എവിടെ? കെജ്രിവാളിനെതിരെ കോണ്‍ഗ്രസ് പടയൊരുക്കം

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 10 ജൂണ്‍ 2015 (16:32 IST)
അധികാരത്തിലെത്തി നാളുകള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ലോക്‍പാല്‍ ബില്‍ എവിടെയെന്ന ചോദ്യവുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ആം ആദ്‌മി അധികാരത്തില്‍ വന്നിട്ട്‌ 120 ദിവസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ജന്‍ ലോക്‌പാലോ ലോകായുക്‌തയോ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ യാതൊരു സൂചനകള്‍ പോലുമില്ല. യമമന്ത്രി മാത്രമല്ല ആം ആദ്‌മിയിലെ മറ്റ്‌ എട്ട്‌ എം.എല്‍.എമാര്‍ക്ക്‌ എതിരെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ്‌ നേതാവ്‌ അജയ്‌ മാക്കന്‍ ആണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രംഗത്ത് വന്നത്. അധികാരത്തിലെത്തി ഇത്രയുംനാള്‍ കഴിഞ്ഞിട്ടും ജന്‍ ലോക്‌പാലിന്റെയോ ലോകായുക്തയുടെയോ സൂചന പോലുമില്ലല്ലോയെന്നും,
ലോകായുക്‌ത ഇല്ലെങ്കില്‍ ആരോപണം നേരിടുന്ന ഈ എംഎല്‍എമാര്‍ക്ക്‌ എതിരായുള്ള പരാതികള്‍ക്ക്‌ എന്ത്‌ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതിന്റെ പേരില്‍ ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിങ്‌ തൊമര്‍ നിയമനടപടി നേരിട്ടതോടെയാണ്‌ ആരോപണങ്ങളുയര്‍ത്തി കോണ്‍ഗ്രസ്‌ വീണ്ടും രംഗത്തെത്തിയത്‌. മന്ത്രി സ്‌ഥാനം രാജിവച്ച തൊമറിനെ നാലു ദിവസത്തേയ്‌ക്ക് പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :