ബാർ കോഴ: വിജിലൻസ് തെറ്റുതിരുത്തിയെന്ന് ആന്റണി രാജു

കേരളാ കോണ്‍ഗ്രസ് (എം) , ബാർ കോഴ , ആന്റണി രാജു , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (11:10 IST)
ആരോപണത്തിൽ എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ വിജിലൻസ് തെറ്റുതിരുത്തിയെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ആന്റണി രാജു. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ എഫ്ഐആർ റജസ്റ്റർ ചെയ്തതു തെറ്റാണ്. ഇതാണ് ബാബുവിന്റെ കാര്യത്തിൽ തിരുത്തിയിരിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.

ബാർ കോഴ ആരോപണത്തിൽ കെ ബാബുവിനെതിരെ നടത്തിയ ദ്രുതപരിശോധനയിൽ തെളിവുകളൊന്നും കണ്ടത്തിയില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ദ്രുത പരിശോധന റിപ്പോര്‍ട്ടില്‍ കെ ബാബുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തുകയും ചെയ്തു.
ബാബിവുനെതിരെ കേസെടുക്കാനുള്ള തെളിവില്ലെന്ന ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കൊച്ചി
വിജിലന്‍സ് എസ്പി പികെഎം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽനിന്നു മന്ത്രി കെ. ബാബു പത്തു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :