ന്യൂഡല്‍ഹി|
Last Modified വെള്ളി, 23 മെയ് 2014 (12:04 IST)
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് കേസ് പരിഗണിക്കുമ്പോല്‍ ജാമ്യത്തുക കെട്ടിവെക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി.
കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എഎപിയുടെ തീരുമാനം. തിഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതൊരു രാഷ്ട്രീയ കേസ് ആണെന്നും താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ജാമ്യം എടുക്കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടപ്പോള്‍ കെജ്‌രിവാളിന്റെ നിലപാട്.
അതെസമയം ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ അപകീര്‍ത്തിക്കേസ് ഡല്‍ഹി പട്യാലഹൗസ് കോടതി ഇന്ന് പരിഗണിക്കും. കോടതിക്ക് പുറത്ത് ആംആദ്മി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.