ശ്രീനഗര്‍|
VISHNU.NL|
Last Updated:
തിങ്കള്‍, 23 ജൂണ്‍ 2014 (16:31 IST)
വിഘടനവാദികളുടെ അതിക്രമങ്ങളെ തുടര്‍ന്ന് കശ്‌മീര്‍ താഴ്‌വര വിട്ടുപോയ പണ്ഡിറ്റുകളെ തിരികെ കശ്മീര്‍ താഴവരയില്‍ പുനരധിവസിപ്പിക്കനുള്ള നീക്കത്തിനെതിരെ ഹുറിയത്ത് കോണ്‍റന്‍സ് നേതാവ് സെയ്യദ് അലി ഷാ ഗിലാനി രംഗത്തെത്തി. പണ്ഡിറ്റുകള്‍ക്കായി പ്രത്യേക സുരക്ഷാ നഗരങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കത്തെയാണ് ഗീലാനി എതിര്‍ക്കുന്നത്.
മതസൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രത്യേക നഗരങ്ങളില്‍ കശ്‌മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയെന്ന് ഗിലാനി കുറ്റപ്പെടുത്തി. പണ്ഡിറ്റുകളെ തിരികെ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ധനസഹായവും വീടുകള്‍ താമസയോഗ്യമാക്കാന്‍ പ്രത്യേക സഹായങ്ങളും ലഭ്യമാക്കും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും 840 ഹെക്ടര്‍ ഭൂമി പ്രത്യേകം തരംതിരിച്ച് സുരക്ഷാ കാവലില്‍ കാശ്‌മീരി പണ്ഡിറ്റുകള്‍ക്കായി മൂന്ന് പ്രത്യേക നഗരങ്ങള്‍ രൂപീകരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്നാണ് ഗീലാനി പറയുന്നത്.
വിഘടനവാദികളുടെ ഭീഷണിയും ആക്രമണങ്ങളും രൂക്ഷമായപ്പോള്‍ 1990കളില്‍ കാശ്‌മീര്‍ താഴ്‌വരയില്‍ നിന്ന് ഏഴു ലക്ഷത്തോളം കാശ്‌മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്തതതായാണ് കണക്ക്. ജമ്മുവിലും ഡല്‍ഹിയിലും കൂട്ടമായി അവര്‍ അഭയാര്‍ത്ഥികളെ പോലെയാണ് ഇവര്‍ കഴിയുന്നത്.
ഇതിനിടെ കേന്ദ്ര സേന കാശ്‌മീര്‍ വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ശ്രീനഗറില്‍ ഇന്ന് 'ക്വിറ്റ് കാശ്‌മീര്‍' പ്രകടനം നടത്താന്‍ ജമ്മുകാശ്‌മീര്‍ വിമോചന മുന്നണി (ജെകെഎല്‍എഫ്)നേതാവ് യാസിന്‍ മാലിക് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ലാല്‍ ചൗക്കിലും മറ്റും സിആര്‍പി കാവല്‍ ശക്തമാക്കിയിട്ടുണ്ട്. വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി