Last Modified വെള്ളി, 22 മെയ് 2015 (17:21 IST)
ബീഫ് കഴിക്കണമെങ്കില്‍ പാകിസ്ഥാനിലേക്കു പോകൂ വെന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം.
ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ബീഫ് കഴിക്കാറുണ്ട്, ഇനിയും കഴിക്കും, ബീഫ് കഴിക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല. ലോകത്ത് 90% ആളുകളും ബീഫ് കഴിക്കുന്നുണ്ട്. അവരെല്ലാം പാപികളാണോ ? പശു ദിവ്യത്വമുള്ളതാണെന്നും മാതാവാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അതിനാലാണ് ഞാന്‍ പറയുന്നത് ഇന്ത്യയിലെ 90 % ആളുകളും വിഡ്ഢികളാണെന്ന്. മുഖ്താര്‍ അബ്ബാസ് നഖ്‌വി അടക്കം കട്ജു കുറിപ്പില്‍ പറഞ്ഞു.
നേരത്തെ ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ച പരിപാടിയില്‍ സംസാരിക്കവേ ബീഫ് കഴിക്കാതെ ജീവിക്കാനാകില്ലെന്ന് കരുതുന്നവര്‍ പാക്കിസ്ഥാനിലേക്കോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകണമെന്ന് കേന്ദ്ര സഹമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞത് വിവാദമായിരുന്നു.