കോട്ടയം|
VISHNU N L|
Last Updated:
വ്യാഴം, 21 മെയ് 2015 (18:04 IST)
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഹൈന്ദവ ജനവിഭാഗങ്ങള്‍ക്ക് ചികിത്സാ സഹായമൊരുക്കുന്ന പദ്ധതിയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത് .എസ് സി എസ് ടി മുതല്‍,ബ്രാഹ്മണര്‍ വരെയുളളവരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇന്‍ഡ്യാ ഹെല്‍ത്ത് ലൈന്‍ പദ്ധതി വഴി മെച്ചപ്പെട്ട ചികിത്സയൊരുക്കുമെന്ന് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
ഇക്കാര്യങ്ങളില്‍ പിന്തുണ തേടി സുകുമാരന്‍ നായരുള്‍പ്പെടെയുളള സമുദായ നേതാക്കളെ കാണുമെന്നും തൊഗാഡിയ കോട്ടയത്ത് പറഞ്ഞു. ഇതുകൂടാതെ സംസ്ഥാനത്ത് സമുദായ സംഘടനകളുടെ സഹായത്തൊടെ മെഡിക്കല്‍ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും സ്ഥാപിക്കാന്‍ വിഎച്‌പിക്ക് പദ്ധതിയുണ്ട്. ഇന്നലെ തൊഗാഡിയ എസ്‌എന്‍ഡിപി നേതാവ് വെള്ളാപ്പളി നടേശനെ സന്ദര്‍ശിച്ചിരുന്നു.