അന്തര്‍ സംസ്ഥാന ടിക്കറ്റ് നിരക്കുകള്‍ കെഎസ്ആർടിസി കുത്തനെ കുറച്ചു

ബംഗളൂരു| VISHNU N L| Last Modified ചൊവ്വ, 28 ജൂലൈ 2015 (10:03 IST)
ഓണക്കാലത്ത് നാട്ടിലെത്താന്‍ ട്രയിന്‍ ടിക്കറ്റ് കിട്ടാതെ വിഷമിച്ചു നില്‍ക്കുന്ന മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് സംസ്ഥാനാന്തര വോൾവോ ബസുകളുടെ ടിക്കറ്റ് ചാർജ് കെഎസ്ആർടിസി കുത്തനെ കുറച്ചു. ചില റൂട്ടുകളില്‍ 100 രൂപവരെ കെ‌എസ്‌ആര്‍‌ടിസി കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിലാകും.

ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് 50 രൂപയും എറണാകുളത്തേക്കു 100 രൂപയും കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും (സേലം വഴി) 90 രൂപയുമാണു കുറച്ചത്.
നിരക്കില്‍ കുറവ് വരുത്തിയതിനാല്‍ ഉയര്‍ന്ന നിരക്കില്‍ നേരത്തെ ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഇന്ന് പണം അക്കൌണ്ടില്‍ തിരികെ എത്തും. കെ‌എസ്‌ആര്‍ടിസിയുടെ കൌണ്ടറില്‍ എത്തി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര തുടങ്ങുമ്പോള്‍ കണ്ടക്ടരില്‍ നിന്ന് അധിക തുക തിരികെ വാങ്ങാം.

തിരക്കു കുറവുള്ള ദിവസങ്ങളിൽ ഇതിലും കുറഞ്ഞ നിരക്കിൽ വോൾവോയിൽ യാത്ര സാധ്യമാക്കാനായി ഫ്ലെക്സി പെർമിറ്റിനു വേണ്ടിയും ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. തിരക്കു കുറഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ ടിക്കറ്റ് ചാർജിലും തിരക്കുകൂടിയ ദിവസങ്ങളിൽ സാധാരണ നിരക്കിലും ബസ് സർവീസ് നടത്താനുള്ള പെർമിറ്റാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :