കശ്മീരില്‍ ഏറ്റുമുട്ടല്‍, ഗ്രാമീണരെ ബന്ധിയാക്കാനുള്ള ഭീകര നിക്കം സൈന്യം പൊളിച്ചു

ശ്രീനഗര്‍| VISHNU N L| Last Updated: വ്യാഴം, 2 ഏപ്രില്‍ 2015 (12:29 IST)
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. വടക്കന്‍ കശ്മീരിലെ പഠാനിലാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിക്കടുത്തുള്ള ഹാര്‍ദുഷൂര ഗ്രാമത്തില്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന നടത്താനെത്തിയ പൊലീസിനു നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു സൈനികനും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ ഒരു സൈനികനും മൂന്നു ഗ്രാമീണര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സ്ഥലത്തെത്തിയ സൈന്യം ഭീകരരെ കീഴടക്കാനുള്ള നടപടികളിലേക്ക് കടകുകയാണ്. ഗ്രാമത്തില്‍ ഭീകരരര്‍ നുഴഞ്ഞുകയറിയതിനെ തുടര്‍ന്നാരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഗ്രാമീണരെ ബന്ദികളാക്കി സമീപത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. എന്നാല്‍ സൈന്യം ഇടപെട്ടതൊടെ ഈ നിക്കാം പൊളിയുകയായിരുന്നു.

മൂന്ന് ഭീകരരാണ് പ്രദേശത്തുള്ള ഒരു വീട്ടില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് സൂചന. ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായും സൂചനകളുണ്ട്. അതിനാല്‍ ഏറ്റുമുട്ടല്‍ നടക്കുന്നതൊടൊപ്പം പ്രദേശത്തെ വീടുകളിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :