ന്യൂഡൽഹി|
VISHNU N L|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (18:58 IST)
കശ്മീർ പ്രശ്നം പരിഹരിക്കാൻ ഹൂറിയത്തിന്റെ ആവശ്യമില്ലെന്ന്
ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെആവശ്യമില്ലെന്ന് പറഞ്ഞത് വിദേശകാര്യ വക്താവ് സെയിദ് അക്ബറുദ്ദീൻ ആണ്. നിലവിലുള്ള പ്രശ്നങ്ങളിൽ, സിംല കരാറിന്റേയും ലാഹോർ പ്രഖ്യാപനത്തിന്റേയും അടിസ്ഥാനത്തിൽ, സമാധാനപരമായ ഉഭയകക്ഷി ചർച്ചയാണ് ആവശ്യമെന്ന് അദ്ദേഹം അറിയിച്ചു.
പാക് റിപ്പബ്ലിക്ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി വിഘടനവാദി നേതാക്കളായ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളെ പാകിസ്ഥാന്‍ ക്ഷണിച്ചിരുന്നു. ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ഇന്ത്യൻ ഗവൺമെന്റിന് എതിർപ്പില്ലെന്നും ഇതു വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ കൂടുതൽ ഗൗരവവും ആത്മാർത്ഥവുമാകുമെന്നും പാകിസ്ഥാൻ ഹൈ കമ്മീഷണർ അബ്ദുൾ ബാസിത് നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് അക്ബറുദ്ദീൻ പ്രസ്താവന പുറത്തിറക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.