ഒരു അമേരിക്കന്‍ സെല്‍ഫിക്കഥ.... സെല്‍ഫിയായാല്‍ ഇങ്ങനെയെടുക്കണം

ന്യൂയോര്‍ക്ക്| VISHNU N L| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (17:24 IST)
സ്മാര്‍ട്ട് ഫോണുകള്‍ രംഗത്ത് വന്നതിനു പിന്നാലെ സ്വന്തം ഫോട്ടോ എടുക്കുന്ന സെല്‍ഫി എന്ന പ്രക്രിയയും തുടങ്ങി. വഴിയേപോകുന്നവര്‍ മുതല്‍ ലോക നേതാക്കളും സെലിബ്രിറ്റികളും സെല്‍ഫി പ്രദര്‍ശനം തുടങ്ങിയതോടെ ഏറ്റവും മികച്ച സെല്‍ഫികള്‍ എടുക്കുക എന്നതാണ് ഇപ്പോഴത്തെ യുവത്വത്തിന്റെ പ്രവണത. സെല്‍ഫികള്‍ മോശമായതിന്റെ പേരില്‍ ജീവനൊടുക്കുന്നവരും, സെല്‍ഫിയെടുക്കാന്‍ വേണ്ടി ശ്രമിച്ച് ജീവന്‍ നഷ്ടപ്പെടുത്തുന്നവരും നിരവധി. എന്നാല്‍ മരിക്കാന്‍ കിടക്കുന്ന നേരത്തു സെല്‍ഫിയെടുക്കുന്നവരെ മുഴുത്ത വട്ടന്മാര്‍ എന്ന് വിളിക്കേണ്ടി വരും. അത്തരത്തില്‍ ഒരു സെല്‍ഫി ഭ്രാന്തനാണ് അമേരിക്കയിലെ അരിസോണയിലുള്ള ഇസാക് മെര്‍ടിനെസ് എന്ന വിദ്യാര്‍ത്ഥി.

അരിസോണയെ നടുക്കിയ കഴിഞ്ഞ ദിവസത്തെ വെടിവെപ്പില്‍ പരിക്കേറ്റ ഇസാക് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുന്നതിനും വൈദ്യ സഹായം തേടുന്നതിനും മുന്‍പേ ചെയ്തത് വെടിയേറ്റ് കിടക്കുന്ന സ്വന്തം ചിത്രമെടുത്ത് സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്യുക എന്നതായിരുന്നു. എനിക്ക് വെടിയേറ്റു എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. മാത്രമല്ല സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ സുരക്ഷാ സേന ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ അടുത്ത സെല്‍ഫിയും ഇസാക് ഒപ്പിച്ചെടുത്തു. ആശുപത്രിക്കിടക്കയില്‍ കടക്കുന്ന ചിത്രമെടുത്താണ് ഇയാള്‍ അടുത്ത ഞെട്ടിക്കല്‍ നടത്തിയത്. അതും സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്ത നാട്ടുകാരെ അറിയിക്കുന്ന കാര്യവും ഇയാള്‍ മറന്നില്ല. ഏതായാലും സംഭവം വലിയ വാര്‍ത്തയും ചര്‍ച്ചയുമായി തീര്‍ന്നിട്ടുണ്ട്.

റിയാന്‍ ഗിറൂക്സ് എന്നയാളാണ് അരിസോണയില്‍ വെടിവയ്പ്പ് നടത്തിയത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇസാകിനെയും ഇയാള്‍ വെടിവെച്ചത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ ഇയാള്‍ ഇസാകിനോട് കാര്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ നിറയൊഴിക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :