കശ്മീരിലെ തീവ്രവാദികള്‍ സ്മാര്‍ട്ടായി, എത്തും പിടിയുമില്ലാതെ സുരക്ഷാ ഏജന്‍സികള്‍

ശ്രീനഗർ| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (17:01 IST)
ജമ്മുകശ്മീരിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്തുന്ന പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയബ് സ്വന്തമായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉധംപൂരിൽ നിന്ന് പിടികൂടിയ മുഹമ്മദ് യാക്കൂബ് നവേദ് ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്. ലഷ്കർ തങ്ങളുടെ പ്രവർത്തകർക്കു വേണ്ടി വികസിപ്പിച്ചതാണെന്നും നവേദ് വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാന്‍ കേന്ദ്രമാക്കിയ സെര്‍വര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തീവ്രവാദികള്‍ക്ക് പരസ്പര
സന്ദേശങ്ങള്‍ കൈമാറാനും ഫോണ്‍ വിളിക്കാനും സാധിക്കുമത്രേ. വാട്ട്സ് ആപ്പ്, വൈബര്‍ പോലെയുള്ള ആപ്ലിക്കേഷനുകള്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ എന്താണ് സന്ദേശമെന്ന്‍ പുറത്തുനിന്ന് നിരീക്ഷിക്കുന്ന ആള്‍ക്ക് മനസിലാകില്ല.

അതിനാല്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ പുതിയ വിവരങ്ങളില്‍ ആശങ്കയിലാണ്. ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് എൻഐഎ. ഭീകരരുടെ വാർത്താവിനിമയങ്ങൾ കൂടുതൽ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലഷ്കർ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :