ഓക്‍ലന്‍ഡില്‍ വീഴുന്നത് ആരുടെ കണ്ണീര്‍; തോറ്റാലും കരയില്ലെന്ന് നായകന്മാര്‍

 ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക സെമി , ലോകകപ്പ് ക്രിക്കറ്റ് , ടീം ഇന്ത്യ
ഓക്‌ലന്‍ഡ്| jibin| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (14:22 IST)
ലോകകപ്പ് ഇതുവരെ ഉയര്‍ത്താന്‍ സാധിക്കാത്ത ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും നാളെ ഒക്ക്‍ലന്‍ഡില്‍ ഏറ്റുമുട്ടുബോള്‍ മത്സരം തീ പാറുമെന്ന് ഉറപ്പാണ്. പൂള്‍ ബിയില്‍നിന്ന് രണ്ടാമന്മാരായി ക്വാര്‍ട്ടറിലെത്തിയ ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ന്യൂസിലന്‍ഡും തമ്മില്‍ അങ്കത്തിന് ഇറങ്ങുബോള്‍ ഏകദിന ക്രിക്കറ്റിന്റെ സൌന്ദര്യം ഒരിക്കല്‍ കൂടി ലോകത്തിന്‍ മുന്നില്‍ വെളിവാകും.

ബാറ്റിംഗിലും ബോളിംഗിലും ഇരു ടീമുകളും ഒരു പോലെയാണ്. ഫീല്‍ഡിംഗില്‍ മാത്രമാണ് ഒരു പരിധിവരെ ന്യൂസിലന്‍ഡ് പുറകില്‍ നില്‍ക്കുന്നത്. എന്നാല്‍ ആ കുറവ് ഓള്‍റൌണ്ട് മികവ് കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മക്കല്ലവും സംഘവും കരുതുന്നത്.
ക്വാര്‍ട്ടറില്‍ വെസ്‌റ്റ് ഇന്‍ഡീസിനെ തരിപ്പണമാക്കിയാണ് അവരുടെ വരവ്. മാര്‍ട്ടിന്‍ ഗുപ്‌റ്റിലും ബ്രണ്ടന്‍ മക്കല്ലവും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാകുബോള്‍ 19 വിക്കറ്റെടുത്ത ബൗളര്‍മാരുടെ നിരയില്‍ മുന്നിലുള്ള ട്രെന്‍ഡ് ബോള്‍ട്ടും കിവികളുടെ ആവനാഴിയിലെ വിലപ്പെട്ട ആയുധങ്ങളിലൊന്നാണ്.

എന്നാല്‍ മറുവശത്ത് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ് ബാറ്റ്‌സ്‌മാന്‍ എന്ന പേരുള്ള എബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. സര്‍വ്വ മേഖലകളിലും മുന്നിട്ട് നിന്നുകൊണ്ടുള്ള പ്രകടനമാണ് അവരുടെ കരുത്ത്. ഡിവില്ലിയേഴ്‌സ് ക്രീസിലുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ വിജയസാധ്യത വളരെ കൂടുതലാണ്. വമ്പന്‍ ടോട്ടല്‍ നേടുന്നതിനും പിന്തുടരുന്നതിനും ദക്ഷിണാഫ്രിക്കന്‍ നായകനുള്ള മികവ് അതുല്ല്യമാണ്. ഹാഷിം അംല, ജീന്‍ പോള്‍ ഡുമിനി, ഡേവിഡ് മില്ലര്‍, ഹാഫ് ഡു പ്ലെസി എന്നിവര്‍ ടീമിനെ ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. 5 വിക്കറ്റുകള്‍ ടൂര്‍ണമെന്റില്‍ നേടിയ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ പ്രകടനം കളിയുടെ ഗതി തന്നെ മാറ്റി മറിക്കുമെന്നാണ് നിഗമനം.

ഏതായാലും നാളത്തെ മത്സരം ഇരു ടീമുകളുടെയും നായകന്മാരുടെ കളി കൂടിയാണ്. ആര് ഫൈനലില്‍ എത്തിയാലും അവിടെ നേരിടേണ്ടി വരുക ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ ആണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :