ക്യാപ്‌റ്റന്മാരുടെ കളിയില്‍ ധോണിയെ വെല്ലാന്‍ ആരുമില്ല

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് ക്രിക്കറ്റ്
സിഡ്‌നി| jibin| Last Updated: തിങ്കള്‍, 23 മാര്‍ച്ച് 2015 (17:00 IST)
പ്രവചനങ്ങള്‍ ശരിയായി ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ലോകകപ്പിലെ അവസാന നാലില്‍ എത്തി. നാലു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ അരങ്ങുവാണ മത്സരങ്ങളാണ് കടന്നു പോയത്. ഓസ്‌ട്രേലിയ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്ക ടീമുകള്‍ ബാറ്റിംഗ് കരുത്തുകൊണ്ട് കളി ജയിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ ശ്രദ്ധേയനായത് വളരെ വേഗത്തില്‍ നടപ്പാക്കുന്ന തന്ത്രങ്ങളിലൂടെയായിരുന്നു.

ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്:-




സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും ലോകകപ്പ് ഏറ്റുവാങ്ങിയ ക്യാപ്‌റ്റന്മാര്‍ ആണ്. 2007ഓടെ ഓസീസ് ആധിപത്യം അവസാനിക്കുകയും ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകള്‍ മുന്‍ നിരയിലേക്ക് ഉയര്‍ന്നുവരുകയും ചെയ്തു. ഈ ലോകകപ്പില്‍
മൈക്കിള്‍ ക്ലാര്‍ക്ക് വന്‍ ടോട്ടലുകള്‍ നേടിയില്ലെങ്ക്കിലും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ മികവ് കാണിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്ഥാനെതിരെ ക്ലാര്‍ക്ക് നടത്തിയ ബൗളിങ് മാറ്റങ്ങളും ഫലപ്രദമായി. മുന്‍ നിര താരങ്ങള്‍ മികച്ച പ്രകടനം നടത്തിയതും ബോളര്‍മാര്‍ നിലവാരത്തോടെ പന്തെറിഞ്ഞതുമാണ് ഓസീസ് കുതിപ്പിന് കാരണമായത്.

ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടം മക്കല്ലം:-


ബാറ്റിംഗിലും ബോളിംഗിലും ഭയം ഒട്ടുമില്ലാതെ ആക്രമിക്കുക എന്നതാണ് ബ്രണ്ടന്‍ മെക്കെല്ലത്തിന്റെ തന്ത്രം. തുടക്കത്തില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്ന മക്കല്ലം വളരെവേഗം കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ശേഷം വരുന്ന താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നതാണ് അവരെ തുടര്‍ച്ചയായി ജയിപ്പിച്ചത്. ആക്രമണവും ബുദ്ധിപരമായ നീക്കങ്ങളും ഒരു പോലെ നടത്തുന്ന നായകനാണ് മക്കല്ലം. കൂടാതെ സ്‌പെഷലിസ്‌റ്റ് ബാറ്റ്‌സ്‌മാന്മാര്‍ ടീമില്‍ ഉള്ളതും കിവിസ് നായകന് കരുത്തായി.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്:-


നായകന്റെ മികവില്‍ നിറഞ്ഞു നില്‍ക്കൂന്ന ടീമാണ് ദക്ഷിണാഫ്രിക്ക. എബി ഡിവില്ലിയേഴ്‌സ് എന്ന പേടിസ്വപ്‌നം എതിരാളികളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് ഏവര്‍ക്കും അറിയാം. മുന്‍ഗാമിയായ ഗ്രെയിം സ്മിത്തിനോളം തന്ത്രജ്ഞനല്ല ദക്ഷിണാഫ്രിക്കന്‍ നായകന്‍. എന്നാല്‍ ക്രിക്കറ്റിന്റെ എല്ലാ തലത്തിലും നിറഞ്ഞ് നില്‍ക്കാന്‍ കഴിവുള്ള ഒരുപിടി താരങ്ങളാണ് അവരുടെ കരുത്ത്. ജയങ്ങളെല്ലാം ബാറ്റിംഗ് ബോളിം കരുത്ത് കൊണ്ട് മാത്രമായിരുന്നു. ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തി എതിരാളികളെ കീഴ്‌പ്പെടുത്താന്‍ എ ബിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി:-


ലോകകപ്പില്‍ കളിച്ച ഏഴു മത്സരങ്ങളിലും എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കുക, കളി കൈവിട്ട് പോകാതെ അതാത് നിമിഷങ്ങളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പാക്കുക അതാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രത്യേകത. മറ്റ് മൂന്ന് ടിമുകളെക്കാള്‍ സര്‍വ്വധിലും പിന്നിലാണെങ്കിലും ധോണിയുടെ നീക്കങ്ങളിലൂടെയാണ് ജയങ്ങള്‍ സ്വന്തമാക്കിയത്. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെകൊണ്ട് മികവ് പുറത്തെടുപ്പിക്കാനുള്ള കഴിവ് ഇന്ത്യന്‍ നായകന് മാത്രം അവകാശപ്പെട്ടതാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :