1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Terrorist News

കാശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ത്വയ്ബാ തീവ്രവാദികള്‍ അറസ്റ്റില്‍

Kashmir
കാശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ത്വയ്ബാ തീവ്രവാദികള്‍ അറസ്റ്റില്‍. പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികള്‍ പിടിയിലായത്. ശാരിഖ് അഷ്‌റഫ്, സഖ്ലയന്‍ മുസ്താഖ്, തൗഫീഖ് ഷേക്ക് എന്നിവരാണ് പിടിയിലായത്. 
 
ഇവരില്‍നിന്ന് മൂന്നു ഹാന്‍ഡ് ഗ്രേനേഡുകള്‍, പോസ്റ്ററുകള്‍, 12 പാകിസ്ഥാന്‍ പതാകകള്‍ എന്നിവ പിടിച്ചെടുത്തിട്ടുള്ളതായും സൈന്യം അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം