അഭിറാം മനോഹർ|
Last Modified വ്യാഴം, 26 മെയ് 2022 (11:33 IST)
ജമ്മുകശ്മീരിലെ ബുദ്ഗാമിൽ പ്രശസ്ത ടെലിവിഷൻ-ടിക്ടോക് താരം അമ്രീൻ ഭട്ടി(35)നെ ലഷ്കറെ തയിബ
ഭീകരർ വെടിവച്ചുകൊന്നു. ബുധനാഴ്ച രാത്രി 8ന് അമ്രീൻ ഭട്ടിന്റെ വീട്ടിൽ വെച്ചാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ ഇവരുടെ 10 വയസ്സുകാരനായ അനന്തരവൻ ഫർഹാൻ സുബൈറിനെ ആശുപത്രിയിൽ പ്രവേശിച്ചു. 24 മണിക്കൂറിനിടെ കാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ചൊവ്വാഴ്ച സൗരയിൽ മകളെ ട്യൂഷനു വിടാൻ പോയ പോയ പൊലീസുകാരൻ സൈഫുള്ള ഖ്വാദ്രി ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.