കശ്മീരിന് നഷ്ടമാകുന്ന പ്രത്യേക അധികാരങ്ങൾ ഇവയാണ് !

Last Updated: തിങ്കള്‍, 5 ഓഗസ്റ്റ് 2019 (13:48 IST)
ഇന്ത്യൻ ഭരണഘടന പ്രകാരം മറ്റു സസ്ഥാനങ്ങൾ ലഭിക്കുന്നതിൽനിന്നും വ്യത്യസ്തമായി കൂടുതൽ അധികാരങ്ങൾ ലഭിച്ചിരുന്ന സംസ്ഥാനമാണ് കശ്മീർ. ഈ അധികാരമാണ് ഇപ്പോൾ ആർട്ടിക്കിൾ 35A ആർട്ടിക്കിൾ 370 എന്നിവ റദ്ദാക്കിയതോടെ കശ്മീരിന് നഷ്ടമായിരിക്കുന്നത്.

കേന്ദ്ര മന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യാങ്കാരാണ് ആർട്ടിക്കിൾ 370ന്റെ കരട് തയ്യാറാക്കിയത്. ഭരണഘടനയിലെ ഈ അനുച്ഛേതപ്രകാരം കശ്മീരിന് പ്രത്യേക ഭരണഘടനയാണുള്ളത്. സംസ്ഥാനത്തിനുമേൽ കേന്ദ്ര സർക്കാരിന്റെ അവകാശങ്ങൾ നിയന്തിക്കുന്നതാണ് ഈ അനുച്ഛേതം.


ജമ്മു സർക്കരിന്റെ അനുവാദത്തോടെ മാത്രമേ സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധിക്കു. 370ആം അനുച്ഛേതം റദ്ദ് ചെയ്യണമെങ്കിൽപ്പോലും സംസ്ഥാന സർക്കാർ ആവശ്യപ്പെടണം എന്നും നിയമത്തിൽ നിശ്കർശിക്കുന്നുണ്ട്. ഇത് ഇല്ലാകുന്നതോടെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായി കശ്മീർ മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :