Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (10:46 IST)
ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് കടും കൈയ്ക്കും ആക്രമണത്തിനും മറുപടി നൽകാൻ
പാകിസ്ഥാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് അധീന കശ്മീരിലെ ജനവാസകേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ നിലനിൽക്കെയാണ് പാകിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്.
പാക് അധീന കശ്മീരിലെ ജനവാസകേന്ദ്രങ്ങളില്‍
ഇന്ത്യ ക്ലസ്റ്റര്‍ ബോംബിട്ടെന്ന് പാക് സൈന്യം ആരോപിച്ചതിനു പിന്നാലെയായിരുന്നു യോഗം. പാകിസ്താന്റെ ആരോപണം ‘നുണയും ചതി’യുമാണെന്ന് ഇന്ത്യന്‍സേന ശനിയാഴ്ച പറഞ്ഞിരുന്നു.’
ഇന്ത്യയുടെ പ്രവൃത്തികള്‍ പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനു പ്രത്യാഘാതമുണ്ടാക്കും. സമാധാനപൂര്‍വമായ പരിഹാരം ആവശ്യമുള്ള അന്താരാഷ്ട്രതര്‍ക്കമാണ് കശ്മീരെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ചുപറയുന്നു. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് ഇതുപരിഹരിക്കാന്‍ തയ്യാറാകണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നുവെന്നും സമിതി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.