കശ്മീർ താഴവരയിൽ ഭീകരവിരുദ്ധ വേട്ടക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം

ഭീകരവിരുദ്ധ വേട്ടക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം

ശ്രീനഗർ| aparna shaji| Last Updated: ശനി, 15 ഒക്‌ടോബര്‍ 2016 (10:54 IST)
കശ്മീരിനെ ഭീകരതയുടെ ഇരുട്ടിലേക്ക് തള്ളിയിടാൻ ഇന്ത്യൻ സൈന്യത്തിന് കഴിയില്ല. അശാന്തിയുടെ കാലഘട്ടത്തിലേക്ക് മടങ്ങിപോവുകയാണ് കശ്മീർ. ഇതു തടയാൻ ഭീകര വിരുദ്ധ വേട്ട വീണ്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ജമ്മു കശ്മീരിൽ സൈന്യത്തിനും പ്രമുഖ സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സേന ഇങ്ങനെയൊരു തീരുമാനം എടുത്തത്.

ഉറി ഭീകരാക്രമണത്തെ തുടർന്ന് സൈന്യത്തിന് നേരെ ആക്രമം അഴിച്ച് വിട്ടിരിക്കുകയാണ് പാകിസ്ഥാൻ. ഈ സാഹചര്യത്തിലാണു രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും മാത്രമാക്കിയിരുന്ന തുടരെത്തുടരെയുള്ള പരിശോധനകൾ താഴ്‌വരയിൽ ആകമാനം നടത്താൻ തീരുമാനമെടുത്തത്. ഇന്നലെ നടന്ന സുരക്ഷാ വിലയിരുത്തല്‍ യോഗത്തിലാണു തീരുമാനം.

അതേസമയം, കശ്മീരില്‍ സൈന്യത്തിനു നേരെ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഭീകരരുടെ വെടിവെപ്പില്‍ എട്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ​



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :