ധോണിക്ക് പിഴയ്‌ക്കരുതേ എന്ന് പ്രാര്‍ഥിക്കാം, കോഹ്‌ലി അങ്ങനെ ചിന്തിക്കില്ല

അങ്ങനെ സംഭവിച്ചാല്‍ ധോണിക്ക് സഹിക്കാനാകില്ല; കോഹ്‌ലിക്ക് അത് നേട്ടമാകും

  india newzeland  , virat kohli , ICC ranking , ms dhoni , team india, cricket , മഹേന്ദ്ര സിംഗ് ധോണി , ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിനം , വിരാട് കോഹ്‌ലി , ബിസിസിഐ
മുംബൈ| jibin| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (19:29 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ ജയിച്ച് ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തിയ ടീം ഇന്ത്യക്ക് ഏകദിന റാങ്കിംഗില്‍ നില മെച്ചപ്പെടുത്താന്‍ അവസരം. ന്യൂസിലന്‍ഡിനെതിരെ പതിനാറാം തിയതി മുതല്‍ ആരംഭിക്കുന്ന ഏകദിന മത്സരങ്ങളില്‍ ജയിച്ചാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ടീം മൂന്നാം റാങ്ക് വരെ എത്തിക്കും.

അഞ്ച് മത്സരങ്ങളുടെ കളിയില്‍ 4 -1 എന്ന സ്‌കോറിലെങ്കിലും ജയിച്ചാലേ ഇന്ത്യക്ക് മൂന്നാം റാങ്കിലെത്താന്‍ സാധിക്കൂ. റാങ്ക് മെച്ചപ്പെടുത്തുന്ന വിജയം നേടിയില്ലെങ്കില്‍ ധോണിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നേക്കും. ടെസ്‌റ്റ് നായകനെന്ന നിലയില്‍ വിരാട് കോഹ്‌ലി നടത്തുന്ന മികച്ച പ്രകടനമാണ് ധോണിക്ക് വെല്ലുവിളിയാകുന്നത്.

സ്വന്തം നാട്ടില്‍ ധോണിക്ക് പിഴവ് സംഭവിച്ചാല്‍ ഏകദിന നായകസ്ഥാനം കോഹ്‌ലിക്ക് നല്‍കണമെന്ന ആവശ്യം അതിശക്തമാകും.

അതേസമയം, ധോണിയുടെ വിശ്വസ്‌തനായ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്‌ന ഒന്നാം ഏകദിനത്തില്‍ കളിക്കില്ല. വൈറല്‍ ഫീവര്‍ ബാധിച്ച റെയ്‌ന ഒന്നാം ഏകദിനത്തിന് ഉണ്ടാകില്ലെന്ന് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :