ഇന്ത്യ - ന്യൂസീലൻഡ് ഏകദിന പരമ്പരയ്ക്ക് നാളെ ധർമശാലയില്‍ തുടക്കം

ഇന്ത്യ നാളെ ന്യൂസീലൻഡിനെതിരെ ആദ്യ ഏകദിനത്തിനിറങ്ങുന്നു

dharmasala india, newzealand, kohli, dhoni, aswin, jadeja ധർമശാല, ഇന്ത്യ, ന്യൂസീലൻഡ്, കൊഹ്ലി, ധോണി, അശ്വിന്‍, ജഡേജ
സജിത്ത്| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (09:47 IST)
ടെസ്റ്റ് പരമ്പരയിലെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആവേശത്തിൽ നാളെ ന്യൂസീലൻഡിനെതിരെ ആദ്യ ഏകദിനത്തിനിറങ്ങുന്നു. ഹിമാചൽ പ്രദേശിലെ ധർമശാലയില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മൽസരം ആരംഭിക്കുക.

ടെസ്റ്റ് പരമ്പര ജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ച ആർ അശ്വിൻ, രവീന്ദ്ര എന്നിവർക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. അമിത് മിശ്ര, അക്ഷർ പട്ടേൽ എന്നിവരായിരിക്കും ഇന്ത്യൻ സ്പിൻ ആക്രമണത്തിനു നേതൃത്വം നൽകുക.

കണക്കുകള്‍ പ്രകാരം കിവീസിനെക്കാൾ ഇന്ത്യയ്ക്കാണ്
നേരിയ മുൻതൂക്കമുള്ളത്. 2014 ജനുവരിയിൽ വില്ലിങ്ഡനിലാണ് ഇന്ത്യയും ന്യൂസീലൻഡും ഒടുവിൽ കണ്ടുമുട്ടിയത്. ആ മത്സരം 87 റൺസിന് കിവികൾ ജയിച്ചു. ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ മുന്നേറണമെങ്കിൽ ഇന്ത്യയ്ക്ക് മികച്ച ജയം അനിവാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :