ശ്രീനഗര്‍|
jibin|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (11:48 IST)
പ്രളയം വിഴുങ്ങിയ കാശ്മീരില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. മഞ്ഞപ്പിത്തവും ടൈഫോയിഡും പടരാനാണ് നിലവിലെ സാധ്യത. മഴ കുറഞ്ഞെങ്കിലും എല്ലായിടവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതുമാണ് പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയ്ക്ക് കാരണം. ചത്ത വളര്‍ത്തു മൃഗങ്ങളുടെ അഴുകിയ ശരീരങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍ ഒഴുകി നടക്കുകയാണ് ഇത് പെട്ടന്ന് രോഗങ്ങള്‍ പടരുന്നതിന് കാരണമായി തീരും. രക്ഷപ്പെട്ട പലര്‍ക്കും രോഗങ്ങള്‍ ബാധിച്ച് അവശയായ നിലയിലാണ്. ഇവരെ പരിശോധിക്കുന്നതിന് ആശുപത്രികളോ മരുന്നുകളോ ലഭിക്കാത്ത അവസ്ഥയിലാണ്.
ജനങ്ങള്‍ക്ക് ആകെയുള്ള ആശ്രയം സൈന്യത്തിന്റെ മെഡിക്കല്‍ ക്യാമ്പ് മാത്രമാണ്. എന്നാല്‍ ഇവിടെയും ആവശ്യമായ മരുന്നുകളോ ആയിരക്കണക്കിന് വരുന്ന ജനങ്ങളെ ശിശ്രൂഷിക്കാനുള്ള ഡൊക്ടര്‍മാരും നിലവിലില്ല. ഈ കാരണങ്ങളെല്ലാം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായി തീരും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.