പത്ത് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തുടങ്ങി

ഉപതെരഞ്ഞെടുപ്പ് , ലോക്സഭാ , ബിജെപി, കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (11:11 IST)
രാജ്യത്തു പത്തു സംസ്ഥാനങ്ങളിലെ മൂന്നു ലോക്സഭാ സീറ്റുകളിലേക്കും 33 നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. വഡോദരയിലും, മെയിന്‍പുരിയും, മേഡക്കിലുമാണ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിനുപുറമെ യുപി, രാജസ്ഥാന്‍, അസം, ഗുജറാത്ത്, ത്രിപുര, പശ്ചിമബംഗാള്‍, ആന്ധ്ര, ഛത്തിസ്ഗഢ്, സിക്കിം സംസ്ഥാനങ്ങളിലെ 33 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

ഗുജറാത്തില്‍ ഒന്‍പത്, രാജസ്ഥാനില്‍ നാല്, ബംഗാളില്‍ രണ്ട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ച്, ഛത്തീസ്ഗഡിലും ആന്ധ്രപ്രദേശിലും ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു നിയമസഭാ സീറ്റുകള്‍. പതിനാറിനാണു വോട്ടെണ്ണല്‍. മെയിന്‍പുരിയില്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും നേരിട്ടാണ് മല്‍സരം.

യുപിയില്‍ ബിജെപി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത പോരാട്ടമാണു ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെളിയുക. യുപിയില്‍ 11 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :