അനുബന്ധ വാര്‍ത്തകള്‍
- ബിജാപൂരില്‍ നാലു നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന
- ജമ്മു കശ്മീരില്‍ എസ്യുവി കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു
- കരസേനയിലേക്ക് അഗ്നിവീര്‍ റിക്രൂട്മെന്റ്; അപേക്ഷിക്കാനുള്ള അവസാന തിയതി ഇതാണ്
- ജാര്‍ഖണ്ഡില്‍ നക്സലാക്രമണം; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
- മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി പിന്‍വലിച്ചു
മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ സുരക്ഷാ സേന കേന്ദ്രത്തിലാണ് സംഭവം. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. തീവ്രവാദികള്‍ കുന്നിന്‍ മുകളില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സര്‍ക്കാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് ഉദ്യോഗസ്ഥരായ ഇന്‍സ്പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്ക് പരിക്കേറ്റു.