ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ച് ആയി

സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 9 ജൂലൈ 2024 (09:43 IST)
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു മരിച്ച സൈനികരുടെ എണ്ണം അഞ്ച് ആയി. കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജില്ലയിലെ മച്ചേഡി മേഖലയിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്.

മരണപ്പെട്ട സൈനികരില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഉണ്ട്. പരിക്കേറ്റ അഞ്ച് സൈനികരെ പഠാന്‍ കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :