ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേനാ വധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:56 IST)
ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേനാ വധിച്ചു. കാശ്മീരിലെ താങ്പാവ മേഖലയില്‍ ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നും കാശ്മീര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :