സിഎം സാര്‍ പകവീട്ടല്‍ ഇങ്ങനെ വേണമായിരുന്നോ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി വിജയ്

കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായിട്ടാണ് ടിവികെ അധ്യക്ഷന്‍ വിജയ് പ്രതികരിക്കുന്നത്.

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (18:39 IST)
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി ടിവികെ അധ്യക്ഷന്‍ വിജയ്. കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായിട്ടാണ് ടിവികെ അധ്യക്ഷന്‍ വിജയ് പ്രതികരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു വിജയുടെ പ്രതികരണം. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസ്സില്‍ വേദനമാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു.

സി എം സാര്‍ തന്നോട് എന്തുമായിക്കോളൂ എന്നും ഇങ്ങനെ വേണമായിരുന്നോ എന്നും വിജയ് ചോദിച്ചു. തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാല്‍ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പോലീസിനെ സമീപിച്ചത്. പോലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാല്‍ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സൂചനയും വിജയ് നല്‍കി. ഉടന്‍തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :