ഡി എം കെ ഇനി സ്റ്റാൻലിന്റെ കൈക്കുള്ളിൽ; കരുണാനിധിയുടെ മനസ്സിലെന്ത്?

ഇനി ദളപതിയുടെ യുഗം; ഡി എം കെ നേതൃപദവി സ്റ്റാലിന്റെ കരങ്ങളിലേക്ക്

ചെന്നൈ| aparna shaji| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (09:10 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യകാര്യത്തിൽ ഇതുവരെ ഒരു വ്യക്തമായ ഒരു റിപ്പോർട്ട് ലഭിച്ചിട്ടില്ല. അമ്മയുടെ പിൻഗാമി ആര് എന്ന ചോദ്യത്തിന് പാർട്ടിക്ക് ഇതുവരെ ഒരു ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രധാന അറിയിപ്പുമായി കരുണാനിധി രംഗത്തെത്തിയിരിക്കുന്നത്. കലൈഞ്ജറുടെ പി‌ൻഗാമിയായി സ്റ്റാലിനെ പ്രഖ്യാപിച്ചു.


തമിഴ്നാട്ടില്‍ സ്റ്റാലിന്‍ ഡി എം കെയുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി മനസ്സ് തുറന്നത്. 93കാരനായ കലൈഞ്ജര്‍ മുഴുസമയവും വീല്‍ചെയറിലാണ് യാത്ര ചെയ്യുന്നത്. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കരുണാനിധി തന്റെ ഇളയ മകനെ പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് കൈപിടിച്ചുയർത്തിയത്.

നാല് ദശാബ്ദ കാലത്തോളം ഡി എം കെയെ നയിച്ചുവന്ന കരുണാനിധി മകന്‍ സ്റ്റാലിന് വഴിമാറുന്ന ഈ ഘട്ടം പാര്‍ട്ടി ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്. സ്റ്റാലിന്റെ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കരുണാനിധിക്ക് സംതൃപ്തിയാണുള്ളത്. പാര്‍ട്ടിയുടെ ദളപതിയായാണ് പ്രവര്‍ത്തകര്‍ സ്റ്റാലിനെ വിശേഷിപ്പിക്കാറ്. അതേസമയം, പെട്ടന്നുള്ള ഈ തീരുമാനത്തിന് പിന്നിൽ മറ്റെന്തിലും ലക്ഷ്യമുണ്ടോ എന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :