ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി; അവര്‍ താമസിയാതെ ആശുപത്രി വിടുമെന്നും പാര്‍ട്ടി വക്താവ്

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി

ചെന്നൈ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (18:43 IST)
അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വക്താവ് സരസ്വതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പൂര്‍ണമായും സുഖം പ്രാപിച്ചതായി എ ഐ എ ഡി എം കെ പറഞ്ഞു. ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെയും വിദഗ്‌ധരുടെയും നിരീക്ഷണത്തില്‍ കഴിയുകയാണ് ജയലളിത. അവരുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍തന്നെ അവര്‍ വീട്ടിലേക്ക് മടങ്ങുമെന്നും സരസ്വതി അറിയിച്ചു.

ആരോഗ്യകാര്യത്തില്‍ ജയലളിതയ്ക്ക് ദൈവത്തിന്റെ പിന്തുണയുണ്ട്. ഡോക്​ടർമാരുടെ നിര്‍ദ്ദേശക്രാരം അവർ വിശ്രമത്തിലാണെന്നും സരസ്വതി അറിയിച്ചു. ​ആരോഗ്യനില മോശമായതിനെ തുടർന്ന്​ സെപ്‌തംബർ 22നാണ്​ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :