ബംഗളൂരു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഉമേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം നല്കും; പ്രതീക്ഷയസ്തമിച്ച് നിര്‍ദ്ദന കുടുംബം; പിതാവ് വൃക്കരോഗി, അമ്മയുടെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം

ഉമേഷിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നല്കും

ബംഗളൂരു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (10:46 IST)
കാവേരി നദീജലതര്‍ക്കത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം തുടരുകയാണ്. അതേസമയം, സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം, സംഘര്‍ഷത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ തുംകുര്‍ ജില്ലക്കാരനായ ഉമേഷ് കൊല്ലപ്പെട്ടിരുന്നു. തുംകുര്‍ ജില്ലയിലെ കുനിഘല്‍ താലൂക്ക് സ്വദേശിയായ സുമേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉമേഷിന്റെ മരണത്തോടെ അനാഥമാക്കപ്പെട്ട ഈ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം ഒരു താല്‍ക്കാലികാശ്വാസം മാത്രമായിരിക്കും. അതുകൊണ്ടു തന്നെ സുമേഷിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഉമേഷിന്റെ പിതാവ് സിദ്ദപ്പ വൃക്കരോഗിയാണ്. മാതാവിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങള്‍
മാത്രമേ ആയിട്ടുള്ളൂ. നാലുമാസം ഗര്‍ഭിണിയായ ഭാര്യയും രണ്ടു വയസ്സുള്ള മകളുമാണ് ഈ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍. അതുകൊണ്ടു തന്നെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ആവശ്യമാണെന്നാണ് ഇക്കാര്യം ഉന്നയിക്കുന്നവര്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :