ബംഗളൂരുവിലെ 16 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ 144; നഗരത്തില്‍ കേന്ദ്രസേനയെ വിന്യസിച്ചു; സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

നഗരത്തില്‍ കേന്ദ്രസേനയെ വിന്യസിച്ചു; സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (09:06 IST)
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത ബംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. സി ആര്‍ പി എഫ്, സി ഐ എസ് എഫ്, ആര്‍ പി എഫ് എന്നീ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, നിരോധനാജ്ഞ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രദേശത്തെ 16 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു.

ബംഗളൂരുവില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് നേരീയ തോതില്‍ അയവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ തുടരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :