ബംഗളൂരു|
Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (08:26 IST)
കാവേരി വിഷയത്തെ ചൊല്ലി കര്‍ണാടകയില്‍ സംഘര്‍ഷം വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരള പൊലീസ് കര്‍ണാടകയില്‍ എത്തി. നൂറുപേര്‍ അടങ്ങുന്ന ഒരു കമ്പനി പൊലീസ് സംഘമാണ് സുരക്ഷാചുമതലയുമായി കര്‍ണാടകയില്‍ എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് സംഘം മാണ്ഡ്യയില്‍ എത്തി.
കേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡി ജി പി ഓം പ്രകാശുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പൊലീസ് സംഘത്തെ അയച്ചത്. തിരിച്ചുവരുന്ന മലയാളികള്‍ക്ക് സുരക്ഷയൊരുക്കാനാണ് കേരള പൊലീസിന്റെ ഒരു സംഘത്തെ അയച്ചത്.
കഴിഞ്ഞദിവസം കെ എസ് ആര്‍ ടി സി ബസിനു നേര ബംഗളൂരു മജിസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ കല്ലേറ് ഉണ്ടായിരുന്നു.