ന്യൂഡല്‍ഹി|
BIJU|
Last Modified ചൊവ്വ, 15 മെയ് 2018 (09:41 IST)
കര്‍ണാടകയില്‍ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ? രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന കാര്യം ഇതാണ്. 40 സീറ്റുകള്‍ക്ക് മുകളില്‍ ജെ ഡി എസ് നേടുമെന്ന് സൂചനകള്‍ വരുമ്പോള്‍ എല്ലാ കണ്ണുകളും കുമാരസ്വാമിയിലേക്ക് നീളുന്നു.
ജെ ഡി എസ് തങ്ങളുടെ കോട്ട സംരക്ഷിച്ചു എന്ന് മാത്രമല്ല, വലിയ മുന്നേറ്റവും നടത്തിയിരിക്കുന്നു. 50 സീറ്റുകള്‍ക്ക് മുകളില്‍ ജെ ഡി എസ് എത്തിയാല്‍ മുഖ്യമന്ത്രിയായി കുമാരസ്വാമിയല്ലാതെ മറ്റൊരു പേര് ഉയര്‍ന്നുവരില്ല. കാരണം ബി ജെ പിക്ക് 100ന് മുകളില്‍ സീറ്റ് കിട്ടാതെ വന്നാല്‍ അവര്‍ക്ക് ജെ ഡി എസിന്‍റെ സഹായം അനിവാര്യമാണ്.
സമാന ചിന്താഗതിക്കാരുമായി ഒത്തുപോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ കുമാരസ്വാമി ഇതുവരെ മനസുതുറന്നിട്ടില്ല. കോണ്‍ഗ്രസുമായും ബി ജെ പിയുമായും തുല്യ അകലം സ്ഥാപിച്ചിരുന്ന ജെ ഡി എസ് ഇത്തവണ പക്ഷേ ഈ ശത്രുതയൊക്കെ മറന്നേക്കാം.
ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമി തീരുമാനിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല. 93 സീറ്റുകളിലാണ് ബി ജെ പി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. 80 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. 41 സീറ്റുകളിലാണ് ജെ ഡി എസ് മുന്നില്‍ നില്‍ക്കുന്നത്.