കര്‍ണാടക: ബി ജെ പി തകര്‍പ്പന്‍ പ്രകടനം നടത്തുന്നു, സിദ്ധരാമയ്യ പിന്നില്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: 2018, കര്‍ണാടക തെരഞ്ഞെടുപ്പ്, കര്‍ണാടക, സിദ്ധരാമയ്യ, ബി ജെ പി, യെദ്യൂരപ്പ, Karnataka Assembly Election 2018, Karnataka Election 2018, Karnataka, Karnataka Assembly Election, ശ്രീരാമലു
ബാംഗ്ലൂര്‍| BIJU| Last Modified ചൊവ്വ, 15 മെയ് 2018 (09:23 IST)
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്. 85 സീറ്റുകളിലാണ് ബി ജെ പി മുന്നില്‍ നില്‍ക്കുന്നത്. 79 സീറ്റുകളില്‍ മുന്നേറ്റം നടത്തി കോണ്‍ഗ്രസും തൊട്ടുപിന്നാലെയുണ്ട്.

ഏറ്റവും പ്രത്യേകതയുള്ള കാര്യം കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രണ്ട് മണ്ഡലങ്ങളിലും പിന്നില്‍ നില്‍ക്കുന്നു എന്നതാണ്. സിദ്ധരാമയ്യ പരാജയപ്പെടുമോ എന്നാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്.

ഫലം മാറിമറിഞ്ഞേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യ സൂചനകളില്‍ നിന്ന് ലഭിക്കുന്നത്. ജെ ഡി എസ് 25 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 222 അംഗ നിയമസഭയില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രവചനങ്ങള്‍ അസാധ്യമാക്കുകയാണ് ആദ്യഫല സൂചനകള്‍. പോരാട്ടം കടുക്കുമ്പോള്‍ എച്ച് ഡി കുമാരസ്വാമിയിലേക്കാണ് ഇപ്പോള്‍ ചിത്രം നീങ്ങുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെ ഡി എസിന്‍റെ നിലപാട് നിര്‍ണായകമാകും. മുതിര്‍ന്ന നേതാക്കളില്‍ യെദ്യൂരപ്പയും ശ്രീരാമലുവും കുമാരസ്വാമിയും മുന്നിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :