ബംഗളൂർ|
jibin|
Last Modified ശനി, 12 മെയ് 2018 (19:58 IST)
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് തൂക്കുമന്ത്രി സഭയ്ക്ക് സാധ്യതയെന്ന് സര്‍വ്വേഫലങ്ങള്‍.
കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്സിറ്റ്പോള്‍ വ്യക്തമാക്കുമ്പോഴും ബിജെപിയുടെ നിലയും മോശമാകില്ലെന്ന് വ്യക്തമാക്കുന്നു.
നൂറ് സീറ്റിന് മുകളിൽ കോൺഗ്രസ് നേടുമെന്ന് ടൈസ് നൗ, ഇന്ത്യാ ടുഡേ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. എന്നാൽ റിപ്പബ്ലിക് ടിവി, ന്യൂസ് എക്സ് എന്നീ ചാനലുകൾ നടത്തിയ എക്സിറ്റ് പോളുകൾ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു.
ഇതോടെ പ്രധാന പ്രാദേശിക കക്ഷിയായ ജനതാദൾ (എസ്) സംസ്ഥാനത്ത് നിര്‍ണായകമാകുമെന്ന് ആയേക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിൽ 70 ശതമാനത്തോടടുത്ത് പോളിംഗ് നടന്നതായാണ് സൂചന. തീരമേഖലയിലും മൈസൂർ കർണാടകയിലുമാണ് ഏറ്റവും കൂടുതൽ പോളിംഗ്.
കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റുകള്‍ വരെ നേടുമെന്നാണ് ടൈംസ്നൗ - വിഎംആര്‍ എക്സിറ്റ്പോള്‍ സര്‍വ്വേഫലം. ബിജെപിക്ക് 80-93 സീറ്റുകള്‍, ജെഡിഎസ് 31-33 സീറ്റുകള്‍.
കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ സര്‍വ്വേ. ബിജെപിക്ക് 79-92,ജെഡിഎസിന് 22-30 സീറ്റുകള്‍ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു.
സിഎന്‍എന്‍ ന്യൂസ് 18 സര്വ്വപ്രകാരം കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപി 79-92 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് 22-30 വരെ സീറ്റുകള്‍ നേടും.
ബിജെപി 95 മുതല്‍ 114 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് റിപബ്ളിക് ടിവി പറയുന്നത്.
കോണ്‍ഗ്രസിന് 73-82 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 32-43 വരെ സീറ്റുകളും മറ്റുള്ളവര്‍ 2-3 വരെ സീറ്റുകളും നേടും.
ന്യൂസ് എക്സ് ബിജെപിക്ക് സാധ്യത 102 മുതല്‍ 110 വരെ സീറ്റുകളില്‍. കോണ്‍ഗ്രസ് 72 മുതല്‍ 78വരെ,
ജെഡിഎസ് നേട്ടം കൊയ്യുക 35 മുതല്‍ 39 വരെ സീറ്റുകളില്‍. മറ്റുള്ളവര്‍ക്ക് സാധ്യത 3-5 വരെ സീറ്റുകളില്‍.