കർണാടക തൂത്തുവാരി ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ആറു മണ്ഡലങ്ങളിലെ വിജയം മാത്രമാണു ഭരണം ഉറപ്പിക്കാന്‍ ബിജെപിക്ക് ആവശ്യമായുള്ളത്.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (12:11 IST)
കര്‍ണാടക ഉപതെരഞ്ഞെടുപ്പിലൂടെ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പിച്ച് ബിജെപി. 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ ബിജെപി ഏറെക്കുറേ വിജയം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആറു മണ്ഡലങ്ങളിലെ വിജയം മാത്രമാണു ഭരണം ഉറപ്പിക്കാന്‍ ബിജെപിക്ക് ആവശ്യമായുള്ളത്.

രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ ജെഡിഎസ് ഒറ്റ സീറ്റില്‍പ്പോലും ലീഡ് ചെയ്യുന്നില്ല. ഹോസ്‌കോട്ടെ മണ്ഡലത്തില്‍ ജെഡിഎസിന്റെ പിന്തുണയോടെ മത്സരിച്ച ബിജെപി വിമതന്‍ ശരത് ബച്ചെഗൗഡ ലീഡ് ചെയ്യുന്നതാണ് അവര്‍ക്ക് ഏക ആശ്വാസം. 6964 വോട്ടാണ് ഇപ്പോള്‍ ലീഡ്.

ഇപ്പോള്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി മുന്നേറുന്ന മണ്ഡലം ബിജെപി ലീഡ് ചെയ്യുന്ന ചിക്കബല്ലപുരയിലാണ്. ഡോ ഡി സുധാകറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. ഗോകക്കില്‍ രമേശ് ജാര്‍ക്കിഹോളിയുടെ ലീഡ് 8990 വോട്ടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :