'700 കോടി ചോദിച്ചു, യെദ്യൂരപ്പ 1000 കോടി തന്നു'; കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എംഎല്‍എയുടെ വെളിപ്പെടുത്തല്‍

കൃഷ്ണരാജ്പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (13:29 IST)
കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 1000 കോടി രൂപ നല്‍കിയതായി കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എംഎല്‍എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. കൃഷ്ണരാജ്പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവം. ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് ചിലയാളുകള്‍ എന്റെ വീട്ടില്‍ വന്ന് യെദിയൂരപ്പയ്ക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനയിലായിരുന്നു. അല്‍പ്പസമയത്തിന് ശേഷം അദ്ദേഹം എത്തുകയും എന്നോട് ഇരിക്കാന്‍ പറയുകയും ചെയ്തു.

ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ തന്നെ സഹായിക്കണമെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. പിന്തുണയ്ക്കാമെന്നും എന്നാല്‍ കൃഷ്ണരാജ്പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ തരണമെന്നും ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 700 കോടി മാത്രമല്ല 300 കോടി കൂടി അധികം തരാമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹം 1000 കോടി രൂപ എടുത്തു തരുകയും ചെയ്തു. ഇത്രയും വലിയൊരു തുക അദ്ദേഹം നല്‍കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ട കാര്യം ഞാനും ചെയ്തു. യെഡിയൂരപ്പ പറഞ്ഞതിന് ശേഷം അയോഗ്യരായ എംഎല്‍എമാരുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല” – നാരാണയ ഗൗഡ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :