അനുബന്ധ വാര്‍ത്തകള്‍
- ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നതിന് സംസ്ഥാനത്ത് 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍: പ്രവര്‍ത്തനം ജൂലൈ ഒന്നു മുതല്‍
- സംസ്ഥാന ബാലാവകാശ കമ്മീഷന് രാഷ്ട്രീയ നിയമനത്തിന് എതിരെ രമ്യാ ഹരിദാസ് എംപിയുടെ 12 മണിക്കൂര്‍ ഉപവാസം അവസാനിച്ചു
- മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്നത് അഞ്ചു കിലോമീറ്ററില്‍ നിന്ന് രണ്ടരയായി കുറച്ചു; കെഎസ്ആര്‍ടിസിയുടെ കിലോമീറ്റര്‍ ചാര്‍ജ് ഇങ്ങനെ
- വീട്ടിൽ പൂച്ചകളെ വളർത്തുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിയ്ക്കണം !
- നിഷ്കളങ്കത ഇവർക്ക് തന്നെ വിനയായി മാറും, അറിയൂ !
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് മുല്ലപ്പള്ളി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളം സാമൂഹ്യവ്യാപനത്തിന്റെ വക്കിലാണെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധരെ വിശ്വാസത്തിലെടുക്കാതെയുള്ള സര്‍ക്കാരിന്റെ പോക്ക് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ എത്ര രോഗികളുടെ പരിശോധന പൂര്‍ത്തിയാക്കിയെന്ന കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടും അത് പരിഗണിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നത് നിരാശാജനകമാണെന്നും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതില്‍ സുതാര്യതയില്ലെന്ന വിമര്‍ശനവും ഐ.എം.എ കേരള ഘടകം ഉയര്‍ത്തുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.