മുംബൈ|
aparana|
Last Modified ശനി, 27 ഫെബ്രുവരി 2016 (16:15 IST)
ഭര്‍ത്താവിനെതിരെ പരാതിയുമായി തെന്നിത്യൻ താരസുന്ദരി കരിഷ്‌മ കപൂര്‍ പൊലീസില്‍ പരാതി നല്‍കി. സ്‌ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവായ സൻജയ് കപൂറും അദ്ദേഹത്തിന്റെ മാതാവും തന്നെ മാനസികമായും ശാരീരികമായും
പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് കരിഷ്‌മ പരാതി നല്‍കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിൽ നിലനിൽക്കവെയാണ് പുതിയ കേസ്.
വിവാഹമോചനക്കേസ് കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ മക്കളെ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടു പേരും. ഇരുവരുടെയും സമ്മതത്തോടെ സമർപ്പിച്ച വിവാഹമോചന ഹർജി കരിഷ്മ ആദ്യം പിൻവലിച്ചുവെങ്കിലും പിന്നീട് പുതിയ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
മരുമകൾ, മാതാവ്, ഭാര്യ എന്ന സ്ഥാനം കരിഷ്മ അർഹിക്കുന്നില്ലെന്നും ഇതിൽ അവർ പരാജയപ്പെട്ടുവെന്നും സൻജയ് അറിയിച്ചു. പണത്തിനുവേണ്ടിയാണ് കരിഷ്മ വിവാഹത്തിനു സമ്മതിച്ചതെന്നും തന്റെ പിതാവിന്റെ സ്വത്ത് സ്വന്തമാക്കാനും അവർ ശ്രമിച്ചുവെന്ന് സൻജയ് ആരോപിച്ചു. പണത്തിനു വേണ്ടി മക്കളെ മുൻനിർത്തിയാണ് താരം കളിക്കുന്നതെന്നും സൻജയ് കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടികളെ പിടിച്ച്‌വെച്ചിരിക്കുകയാണെന്ന സൻജയുടെ വാദത്തെ കരിഷ്‌മ എതിർത്തു. കേസിന്റെ അടുത്ത വിസ്താരം മാർച്ച് 3 ലെക്ക് മാറ്റി വെച്ചു. ഇതേസമയം കേസ് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സൻജയ് സുപ്രിംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.