സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (15:29 IST)
കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളവും ഉള്‍പ്പെട്ടിരിക്കുകയാണ്. 2023ഓടെ വിമാനത്താവളം സ്വകാര്യ മേഖലയിലേക്ക് മാറും. കരിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ഇത്തരത്തില്‍ നാലുവര്‍ഷം കൊണ്ട് ആറുലക്ഷം കോടി രൂപയുടെ ആസ്തികളാണ് സ്വകാര്യവത്കരിക്കുന്നത്. വേണ്ടത്ര ഉപയോഗപ്രദമല്ലെന്ന് തോന്നുന്നവയൊക്കെയാണ് വില്‍ക്കുന്നത്. ചെന്നൈ, തിരുപ്പതി, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.