ബാംഗ്ലൂര്‍|
jibin|
Last Updated:
വെള്ളി, 18 മെയ് 2018 (08:16 IST)
കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ജനതാദള്‍ (എസ്), കോണ്‍ഗ്രസ് എംഎല്‍എമാരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി കര്‍ണാടകയില്‍ നിന്നും മാറ്റാനുള്ള നീക്കം കേന്ദ്രം തടഞ്ഞതോടെ റോഡ് മാര്‍ഗം
സ്വീകരിക്കാനൊരുങ്ങി നേതൃത്വം.
ഇന്നു രാവിലെ എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നിന്നാകും കേരളത്തിലേക്ക് എത്തിക്കുക.
കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരെ റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു. വ്യാഴാഴ്‌ച രാത്രിയാണ് എംഎല്‍എമാരുമായി ബസ് തിരിച്ചത്.
എറണാകുളത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാണ് എംഎല്‍എമാരെ എത്തിക്കുന്നതെന്നാണ് വിവരം. ഇവിടെ 142 റൂമുകള്‍ എം എല്‍ എമാര്‍ക്കായി ബുക്ക് ചെയ്തു. ഹോട്ടലിനു
സമീപവും നെടുമ്പാശേരി വിമാനത്താവളത്തിലും കനത്ത പൊലീസ് സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
എംഎല്‍എമാരെ രണ്ട് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലായി കൊച്ചിയിലെത്തിക്കാനുള്ള നീക്കം കേന്ദ്രം ഇടപെട്ട് പൊളിക്കുകയായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലേക്ക് ഇവരെ എത്തിക്കാനായി ബദല്‍മാര്‍ഗം തേടുന്നുണ്ട്.