കൊച്ചിയിൽ നടുറോട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

നടുറൊട്ടിൽ ആളുകൾ കാൺകെ സജീർ സുമയ്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു

Sumeesh| Last Modified ബുധന്‍, 9 മെയ് 2018 (19:19 IST)
കൊച്ചി: കൊച്ചിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശിനി സുമയ്യയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലാരിവട്ടത്താണ് സംഭവം. നടുറൊട്ടിൽ ആളുകൾ കാൺകെ ഭർത്താവ് സജീർ സുമയ്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു.

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാധമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :