കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സമാജ് വാദി പാര്‍ട്ടിയില്‍

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (13:13 IST)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രാജിവെച്ചു. സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 16-ാം തിയതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറിയെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ കപില്‍ സിബല്‍ രാജ്യസഭയിലേക്ക് പത്രിക നല്‍കി. ലഖ്‌നൗവില്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കപില്‍ സിബലിന്റെ പ്രഖ്യാപനം. മോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച ജി 23 വിമത നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ തലപ്പത്ത് നിന്നു മാറിനില്‍ക്കണമെന്ന അഭിപ്രായം കപില്‍ സിബലിന് ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :