അനുബന്ധ വാര്‍ത്തകള്‍
- Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?
- ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും
- സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ
- Shashi Tharoor: തരൂരിനെ കോണ്‍ഗ്രസിനു മടുത്തോ? പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല
- സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; പിതാവും രണ്ടു പെണ്മക്കളും മരിച്ചു
കാന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
kanwar
കാന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡിലെ ദിയോഘറിലാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്.
ജമുനിയ വനപ്രദേശത്താണ് അപകടം നടന്നത്. ഗ്യാസ് സിലിഡറുമായി പോയ ട്രക്കുമായി യാത്രികരുടെ വാഹനം ഇടിക്കുകയായിരുന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. പരിക്കേറ്റ പലരുടെയും നില്ല ഗുരുതരമായി തുടരുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മോഹന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലാണ് സംഭവം.