കങ്കണയുടെ എം പി സ്ഥാനം തുലാസിൽ?, മാണ്ഡിയിലെ തിരെഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ജൂലൈ 2024 (13:22 IST)
മാണ്ഡിയിലെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയും ബിജെപി എം പിയുമായ കങ്കണ റണൗട്ടിന് നോട്ടീസയച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. കങ്കണ വിജയിച്ച ഹിമാചലിലെ മാണ്ഡി ലോകസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അന്യായമായി തള്ളിയെന്നും അതിനാല്‍ തിരെഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.


ഓഗസ്റ്റ് 21നകം വിഷയത്തില്‍ കങ്കണ മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി നോട്ടീസില്‍ ഉള്ളത്. വനം വകുപ്പിലെ മുന്‍ ജീവനക്കാരനും കിനൗര്‍ സ്വദേശിയുമായ ലായക് റാം നേകിയാണ് പരാതിക്കാരന്‍. മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും അതിനാല്‍ തന്നെ കങ്കണയുടെ ജയം റദ്ദാക്കണമെന്നുമാണ് ഇയാളുടെ ആവശ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാണ്ഡിയിലെ കങ്കണയുടെ വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :