അഭിറാം മനോഹർ|
Last Modified വെള്ളി, 14 ജൂണ്‍ 2024 (16:58 IST)
രാഷ്ട്രീയത്തേക്കാള്‍ എളുപ്പം
സിനിമ തന്നെയായിരുന്നുവെന്ന് ബോളിവുഡ് താരവും ഹിമാചലിലെ മാണ്ഡിയില്‍ നിന്നുള്ള എം പിയുമായ കങ്കണ റണാവത്ത്. ലോകസഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ അഭിമുഖം പുറത്തുവന്നത്. ഇതിന് മുന്‍പും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനായി തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നുവെന്നും കങ്കണ വ്യക്തമാക്കി.
എന്റെ പിതാവ് 3 തവണ എംഎല്‍എ ആയ ആളാണ്. അത്തരമൊരു കുടുംബത്തില്‍ ജനിച്ചത് കൊണ്ട് രാഷ്ട്രീയപ്രവേശനത്തിനുള്ള ക്ഷണം മുന്‍പും ലഭിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഞാന്‍ പ്രവേശിച്ചയുടനെ എനിക്ക് സീറ്റും ലഭിച്ചു. എന്റെ സഹോദരിക്കും ഇത്തരത്തില്‍ രാഷ്ട്രീയപ്രവേശനത്തിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനേതാവ്,കഥാകൃത്ത്,സംവിധായക എന്നീ ചുമതലകളെല്ലാം വഹിച്ചിട്ടുണ്ട്. സിനിമ കുറച്ചുകൂടി എളുപ്പമാണ്. രാഷ്ട്രീയപ്രവര്‍ത്തനമെന്നത് ഏറെ ബുദ്ധിമുട്ടേറിയതാണ്. കങ്കണ പറഞ്ഞു.