കനയ്യ കുമാറിനെ ക്യാമ്പസിൽ കയറ്റിയില്ല, വെമുലയുടെ സ്വപ്നങ്ങ‌ൾ പൂവണിയണമെന്ന് കനയ്യ

കനയ്യ കുമാറിനെ ക്യാമ്പസിൽ കയറ്റിയില്ല, വെമുലയുടെ സ്വപ്നങ്ങ‌ൾ പൂവണിയണമെന്ന് കനയ്യ

ഹൈദരാബാദ്| aparna shaji| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (13:58 IST)
ഹൈദരാബാദ് സർവകലാശാല സന്ദർശിക്കാനെത്തിയ ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ കനയ്യ കുമാറിനെ തടഞ്ഞുവെച്ചു. സർവകലാശാലയിലെ അധികൃതരാണ് കനയ്യയെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കാതെ തടഞ്ഞു വെച്ചത്. ദളിത് വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി സംബന്ധിച്ച് കാമ്പസിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയതായിരുന്നു കനയ്യ.

വേമുലയുടെ സ്വപ്‌നങ്ങള്‍ പൂവണിയണം. ഈ രാജ്യത്ത്‌ സാമൂഹ്യനീതി പുലരണം. പോലീസിനെ ഉപയോഗിച്ചു തടയുന്ന സര്‍വകലാശാലാ നടപടി ലജ്‌ജാകരമെന്നേ പറയാനൊക്കൂ. ജനാധിപത്യം സംരക്ഷിക്കാനാണ്‌ നമ്മുടെ പേരാട്ടം. അതിനെതിരെയുള്ള ആക്രമണത്തോടു നമ്മള്‍ ക്ഷമിക്കില്ല- കനയ്യ പറഞ്ഞു. കനയ്യയുടെ സന്ദർശനത്തിന്റെ അറിയിപ്പ് ലഭിച്ചതിനെതുടർന്ന് സർവകലാശാല കാമ്പസിന്റെ പ്രധാനകവാടം മാത്രമായിരുന്നു തുറന്നിരുന്നത്. അതുകൊണ്ട് തന്നെ കവാടത്തിനു പുറത്തുനിന്ന് പ്രതിഷേധിച്ച് തിരിച്ച് പോകാനേ കനയ്യയ്ക്കു കഴിഞ്ഞുള്ളു.

ഹൈദരാബാദ് സർവകലാശാല സന്ദർശിക്കുമെന്ന കനയ്യയുടെ അറിയിപ്പ് ലഭിച്ചതിനെതുടർന്ന് ക്യാമ്പസിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനെകൂടാതെ കനയ്യയെ കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതു കാര്യമാക്കാതെയാണ് രോഹിത് വെമുലയുടെ അമ്മയ്ക്കും സഹോദരനുമൊപ്പം കനയ്യ സർവകലാശാല സന്ദർശിക്കാനെത്തിയത്. കനയ്യയുടെ വരവ് കാമ്പസിൽ കോളിളക്കം സൃഷ്ടിച്ചതിനെതുടർന്ന് അധികൃതർ അവരെ തടയുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :